"> മുരിങ്ങയില ദോശ | Malayali Kitchen
HomeFood Talk മുരിങ്ങയില ദോശ

മുരിങ്ങയില ദോശ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

കടലമാവ് – 100 ഗ്രാം

മുരിങ്ങയില – ചെറുതായി അരിഞ്ഞത് ഒരു പിടി

സവാള -ചെറുതായി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍

പച്ചമുളക് -2 എണ്ണം

ഇഞ്ചി -1 ടേബിള്‍ സ്പൂണ്‍

കറിവേപ്പില -ആവശ്യത്തിന്

നെയ്യ് -2 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ആദ്യം കടലമാവ് ദോശ പരുവത്തില്‍ കലക്കി വക്കുക. അതിനുശേഷം മുരിങ്ങയില, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നെയ്യില്‍ നന്നായി വഴറ്റിയെടുത്ത്, തയ്യാറാക്കി വച്ചിരിക്കുന്ന മാവില്‍ ചേര്‍ത്ത് ഇളക്കി ദോശക്കല്ലില്‍ നെയ്യ് പുരട്ടി ചുട്ടെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *