"> ബദാം മിൽക്ക് ഷേക്ക് | Malayali Kitchen
HomeFood Talk ബദാം മിൽക്ക് ഷേക്ക്

ബദാം മിൽക്ക് ഷേക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ബദാം 20 എണ്ണം

പാൽ 3 കപ്പ്‌

പഞ്ചസാര 1 കപ്പ്

മിൽക്ക് മെയ്ഡ് 2 കപ്പ്‌

ഏലയ്ക്ക പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം;-

ആദ്യം ബദാമിനെ 1/2 ഗ്ലാസ്‌ പാൽ ചേർത്ത് പേസ്റ്റ് പരുവത്തി‌ൽ അരച്ചെടുക്കുക. ബാക്കിയുള്ള പാലിനെ തിളപ്പിക്കാൻ വയ്ക്കുക. അതിന്റെ കൂടെ അരച്ച ബദാം, ഏലയ്ക്ക പൊടി, പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക. അല്പം കുറുകി വന്നാൽ തീ ഓഫ് ചെയ്തിട്ട് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. ശേഷം കുടിക്കുക. പൊടിച്ച ബദാം ഉപയോ​ഗിച്ച് അലങ്കരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *