9 July, 2020
ചന മസാല

ചേരുവകൾ;-
വെള്ള കടല – 1 കപ്പ് ( 150 ഗ്രാം )
മഞ്ഞൾപ്പൊടി – 1/4 ടേബിൾ സ്പൂൺ
പട്ട – 2 ചെറിയ കഷ്ണം
ഗ്രാമ്പൂ – 2 എണ്ണം
ഏലയ്ക്ക – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
സവാള – 1 എണ്ണം
തക്കാളി – 1എണ്ണം
ജീരകം – 1/4 ടേബിൾ സ്പൂൺ
കസൂരിമേത്തി (ഉണങ്ങിയ ഉലുവ ഇല )
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടേബിൾ സ്പൂൺ
ഗരം മസാല – 1/2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി – 3/4 ടേബിൾ സ്പൂൺ
പഞ്ചസാര – 1/4 ടേബിൾ സ്പൂൺ (ആവശ്യമെങ്കിൽ)
മല്ലിയില
എണ്ണ – 3 1/2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
വെള്ള കടല 8 മണിക്കൂർ വെള്ളത്തിൽ കുതർത്ത് വയ്ക്കുക. അതിന്ശേഷം നന്നായി കഴുകി കുറച്ച് വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇട്ട് കുക്കറിൽ 7 വിസിൽ കൊടുത്തു വേവിച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ഇഞ്ചി, സവാള എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് തക്കാളി, ഉപ്പ് എന്നിവയും ചേർത്ത് നന്നായി വഴറ്റുക. അത് തണുത്ത ശേഷം നന്നായി അരച്ചെടുക്കുക. വേറെ പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ജീരകം, കസൂരിമേത്തി എന്നിവ ഇട്ട് കൊടുക്കുക. ഇതിലേക്ക് പച്ചമുളക് ഇട്ട് വഴറ്റുക. മഞ്ഞൾപ്പൊടി, ഗരം മസാല, മല്ലിപ്പൊടി, കാശ്മീരി മുളക് പൊടി എന്നിവ ഇട്ട് ചെറിയ തീയിൽ ഇളക്കുക. അതിലേക്ക് തക്കാളി ഉള്ളി പേസ്റ്റ് ഇട്ട് എണ്ണ തെളിഞ്ഞ് വരുന്നത് വരെ വഴറ്റുക. ഇതിലേക്ക് വേവിച്ച കടല വെള്ളെത്തോട് കൂടി ഒഴിക്കാം. വെള്ളം എല്ലാം വറ്റി കുറുകി വരുന്നത് വരെ തിളപ്പിക്കാം. അതിലേക്കു പഞ്ചസാര ഇടാം. കസൂരിമേത്തിയും മല്ലിയിലയും ഇട്ട് വിളമ്പാം.