10 July, 2020
പൈനാപ്പിള്‍ റൈസ്

- ചേരുവകള്‍;-
ബസ്മതി റൈസ്- 250 ഗ്രാം
സവാള- 80 ഗ്രാം
ഇഞ്ചി- രണ്ട് ഗ്രാം, ചെറുതായി അരിഞ്ഞത്
മഞ്ഞള്‍- രണ്ട് ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ലെമണ്‍ ഗ്രാസ്- അരിഞ്ഞത് രണ്ട് ഗ്രാം
തേങ്ങാപ്പാല്‍- ഒരു കപ്പ്
ഉപ്പ് -പാകത്തിന്
കറിപ്പൊടി, ചൂടാക്കിയത്- രണ്ട് ടീസ്പൂണ്‍
പൈനാപ്പിള്‍- ഒന്ന്
പൈനാപ്പിള്‍- പകുതി, ചെറിയ കഷണങ്ങളാക്കിയത്
എണ്ണ- നാല് ടേബിള്‍സ്പൂണ്‍
വെള്ളം- പാകത്തിന്
- തയ്യാറാക്കുന്ന വിധം;-
ആദ്യം അരി 30 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇനി ഒരു പാനില്‍ എ്ണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ സവാള ഇട്ട് വഴറ്റുക. സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി, കറിവേപ്പില, മഞ്ഞള്‍ ചതച്ചത്, ലെമണ്‍ഗ്രാസ് എന്നിവ ചേര്‍ത്ത് വീണ്ടും വേവിക്കാം. ശേഷം കുതിര്‍ത്ത അരി, കറിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത നന്നായി ഇളക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാലും പൈനാപ്പിള്‍ കഷണങ്ങളും പാകത്തിന് വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ അടച്ച് വേവിക്കുക. ചോറ് വെന്തുകഴിഞ്ഞാല്‍ ഒരു പൈനാപ്പിള്‍ എടുത്ത അതിനെ നീളത്തില്‍ രണ്ട് കഷണങ്ങളാക്കുക. നേര്‍പകുതിയായി വേണം മുറിക്കാന്‍. ഇതിന്റെ നടുവിലുള്ള ഭാഗം സ്കൂപ്പ് ചെയ്ത് മാറ്റണം. ഇതില്‍ ചോറ് നിറക്കാം. ഇനി ഒരു ഫോയില്‍ കൊണ്ട് പൊതിഞ്ഞ് അല്പ നേരം കൂടി വേവിക്കണം. ഇനി സേര്‍വിങ് പ്ലേറ്റുകളിലാക്കി മുകളില്‍ പൈനാപ്പിള്‍ കഷണങ്ങള്‍ വച്ച് അലങ്കരിക്കാം. ആവശ്യമെങ്കില്‍ കശുവണ്ടി, മല്ലിയില എന്നിവയും മുകളില്‍ വിതറാം