10 July, 2020
ചിക്കന്‍-എഗ്ഗ് റാപ്പ്

- ചേരുവകള്‍;-
മുട്ട: രണ്ടെണ്ണം
ലെറ്റിയൂസ് ഇലകള്‍: അഞ്ചെണ്ണം
ചപ്പാത്തി: രണ്ടെണ്ണം
കുരുമുളക് പൊടി: ആവശ്യത്തിന്
ചിക്കന്‍ ബ്രെസ്റ്റ്: ഒരെണ്ണം
ചീസ് സോസ്: 50 ഗ്രാം
ബട്ടര്‍: രണ്ട് ടേബിള്‍സ്പൂണ്‍
- തയ്യാറാക്കുന്ന വിധം;-
ഇളംചൂടുവെള്ളത്തില്‍ ചിക്കന്‍ നന്നായി കഴുകിയെടുക്കുക. ഇനി ഒരു പാന്‍ എടുത്ത് മീഡിയം തീയില്‍ ചൂടാക്കുക. ഇതിലേക്ക് അല്പം ബട്ടര്‍ ചേര്‍ക്കുക. ബട്ടര്‍ അലിയാന്‍ തുടങ്ങുമ്പോള്‍ ചിക്കന്‍, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ചിക്കന്‍ നന്നായി മൃദുവാകുന്നതുവരെ വേവിക്കുക. ഇനി ഇവ മുറിച്ചെടുത്ത് മാറ്റിവെക്കുക.
ഇനി മുട്ട പൊട്ടിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് പാനിലേക്ക് ഒഴിച്ച് കട്ടിയുള്ള ഒരു ഓംലെറ്റ് ഉണ്ടാക്കുക. ഇനി ചപ്പാത്തി എടുത്ത് അതിലേക്ക് ലെയറുകളായി ഓംലെറ്റ്, ലെറ്റിയൂസ്, ചിക്കന്‍ എന്നിവ ചേര്‍ക്കുക. ഇതിന് മുകളിലായി ചീസ് സോസും ചേര്‍ക്കുക. ഇനി നന്നായി ഉരുട്ടിയെടുക്കുക.
ഇനി ഈ ചിക്കന്‍-എഗ്ഗ് റാപ്പ് ഒരു മിനിറ്റ് നേരം പാനില്‍ വെച്ച് ചൂടാക്കുക. വശങ്ങളെല്ലാം നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. ചൂടോടെ കഴിക്കാം.