"> ചോക്ലേറ്റ് തയാറാക്കാം | Malayali Kitchen
HomeFood Talk ചോക്ലേറ്റ് തയാറാക്കാം

ചോക്ലേറ്റ് തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകള്‍;-

കൊക്കോ പൗഡര്‍: രണ്ട് കപ്പ്

പഞ്ചസാര: അരക്കപ്പ്

മൈദ: കാല്‍ ടീസ്പൂണ്‍

ബട്ടര്‍: മുക്കാല്‍ കപ്പ്

പാല്‍: കാല്‍ കപ്പ്

പഞ്ചസാര പൊടിച്ചത്: കാല്‍ കപ്പ്

വെള്ളം: ഒരു കപ്പ്

  • തയ്യാറാക്കുന്ന വിധം;-

കൊക്കോ പൗഡറും ബട്ടറും ഒരു പ്രൊസസറില്‍ വെച്ച് പേസ്റ്റ് രൂപത്തിലാവുന്നതു വരെ നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു പാന്‍ എടുത്ത് കാല്‍ ഭാഗം വെള്ളം നിറച്ച് അതിനു മുകളിലേക്ക് ഒരു ബൗള്‍ വെക്കുക. ഇനി ഈ ബൗളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചോക്ലേറ്റ് പേസ്റ്റ് നിറച്ചുവെച്ച് ഇത് നന്നായി ചൂടാകുന്നതു വരെ ചൂടാക്കുക. ഇനി ഇത് തിരിച്ച് പ്രൊസസറില്‍ വെച്ച് മൃദുവാകുന്നതു വരെ മിക്‌സ് ചെയ്യുക.

ഇനി പാല്‍ ചൂടാക്കുക. ഇതിലേക്ക് പഞ്ചസാര, മൈദ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ചോക്ലേറ്റ് പേസ്റ്റ് ചേര്‍ക്കുക. ഇനി ചെറിയ കട്ട രൂപപ്പെടുന്നതു വരെ ഇവയെല്ലാം നന്നായി ഇളക്കുക. ഇനി ഇഷ്ടപ്പെട്ട ആകൃതിയിലുള്ള മോള്‍ഡുകളിലേക്ക് ഇത് ഒഴിക്കുക. തുടര്‍ന്ന് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് കട്ടയാക്കുക. ഹോം മെയ്ഡ് ചോക്ലേറ്റ് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *