10 July, 2020
തണ്ണിമത്തന് തൊണ്ട് കൊണ്ട് പച്ചടി

- ചേരുവകള്‍;-
തണ്ണിമത്തന് തൊണ്ട് ചെറുതായി അരിഞ്ഞത്-ഒന്നര കപ്പ്
തേങ്ങാ -1/2 കപ്പ്
ജീരകം – ഒരു നുള്ള്
പച്ചമുളക് – 2,3
കടുക് – 1 ടീസ്പൂണ്‍
തൈര് – ആവശ്യത്തിന്
കടുക്, കറിവേപ്പില, എണ്ണ – താളിക്കാന്‍
- തയ്യാറാക്കുന്നത്;-
തണ്ണിമത്തന് തൊണ്ട് ( തൊലി ചെത്തി കളഞ്ഞ white part ) അല്പം വെള്ളമൊഴിച്ചു ഉപ്പും ചേര്‍ത്ത് വേവിയ്ക്കണം. തേങ്ങാ, ജീരകം, പച്ചമുളക് നന്നായി അരയ്ക്കുക. അവസാനം കടുക് ചേര്‍ത്ത് ചെറുതായി ചതച്ചു എടുക്കാം. വെന്ത കൂട്ടില്‍ അരപ്പ് ചേര്‍ത്തിളക്കി നന്നായി തിളപ്പിച്ചു കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം. തൈര് ഉടച്ചു ചേര്‍ക്കുക. കടുക്, കറിവേപ്പില എന്നിവ താളിച്ചു ചേര്‍ക്കാം.