"> കാജു ബര്‍ഫി | Malayali Kitchen
HomeFood Talk കാജു ബര്‍ഫി

കാജു ബര്‍ഫി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ് രണ്ട് കപ്പ്

പാല്‍ കാല്‍ കപ്പ്

പഞ്ചസാര മുക്കാല്‍ കപ്പ്

തയാറാക്കുന്ന വിധം;-

ആദ്യം പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക.

ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നത് വരെ ഇളക്കിക്കൊണ്ടേയിരിക്കുക.

നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *