"> സോൻ പാപ്ഡി | Malayali Kitchen
HomeFood Talk സോൻ പാപ്ഡി

സോൻ പാപ്ഡി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

നെയ്യ് – 3 ടേബിൾ സ്പൂൺ

കടലമാവ് – 1/2 കപ്പ്

മൈദ -1/4 കപ്പ്

പഞ്ചസാര – 3/4 കപ്പ്

വെള്ളം -1/4 കപ്പ്

ചെറുനാരങ്ങ നീര്

കശുവണ്ടിപ്പരിപ്പ്

മുന്തിരി

തയാറാക്കുന്ന വിധം;-

∙ നെയ്യ് ഉരുക്കി കടലമാവ്, മൈദ എന്നിവ ചേർത്ത് വറക്കുക.

∙ പഞ്ചസാര വെള്ളം ചേർത്ത് ഉരുക്കി നൂൽ പാകമാക്കി നാരങ്ങ നീര് ചേർത്ത് കാരമലൈസ് ചെയ്യുക.

∙ കൗണ്ടർ ടോപ്പിൽ നെയ്യ് പുരട്ടി സിറപ്പ് ഒഴിച്ച് പൊടി ചേർത്ത് വലിച്ച് നീട്ടി മൃദുവാക്കി എടുക്കുക.

∙ ഒരു പാത്രത്തിൽ ബട്ടർ പേപ്പറിൽ മുന്തിരിയും കശുവണ്ടിയും നിരത്തി അതിനു മുകളിൽ മാവ് വച്ച് പരത്തി എടുക്കാം.

∙ 10 മിനിറ്റിന് ശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *