13 July, 2020
റംബൂട്ടാൻ പിക്കിൾ

ചേരുവകൾ;-
റംബൂട്ടാൻ – ഇരുപത് എണ്ണം
എണ്ണ – മൂന്ന് ടേബിൾസ്പൂൺ
പച്ചമുളക് – മൂന്ന് എണ്ണം
കടുക് – ഒരു ടീസ്പൂൺ
മുളക് പൊടി- മുക്കാൽ ടേബിൾസ്പൂൺ
പഞ്ചസാര – രണ്ട് ടീസ്പൂൺ
വിന്നാഗിരി -രണ്ട് ടേബിൾസ്പൂൺ
കായപ്പൊടി-കാൽ ടീസ്പൂൺ
വെള്ളം-ഒരു കപ്പ്
ഉലുവ -കാൽ ടീസ്പൂൺ
വെളുത്തുള്ളി -കാൽ കപ്പ്
ഉപ്പ് -പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം;-
പാനിൽ എണ്ണ ചൂടാക്കി കടുക് ഇടുക .കടുക് പൊട്ടിയതിന് ശേഷം ഉലുവ ഇട്ട് മൂപ്പിക്കുക .അതിന് ശേഷം പച്ചമുളകും ,വെളുത്തുള്ളിയും ചേർത്ത് വഴറ്റുക . ഇതിലേക്ക് മുളക് പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മൂപ്പിച്ചതിന് ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിന് ശേഷം പഞ്ചസാരയും വിനാഗിരിയും കൂടി ചേർത്ത് കൊടുക്കുക. ഒന്ന് ചാറു കുറുകി തുടങ്ങുമ്പോൾ റംബൂട്ടാൻ ചേർക്കണം. ഇതിലേക്ക് ഉപ്പും കായപ്പൊടിയും കൂടി ചേർത്ത് നന്നായി ചാറു കുറുകി വരുമ്പോൾ വാങ്ങി ഉപയോഗിക്കാം.