13 July, 2020
ഓട്സ് ചിക്കൻ സൂപ്പ്

ചേരുവകൾ;-
ഓട്സ് – മുക്കാൽ കപ്പ്
ചിക്കൻ -മുക്കാൽ കപ്പ്
സവാള പൊടിയായി അരിഞ്ഞത്- 1
കാരറ്റ് പൊടിയായി അരിഞ്ഞത് – അര കപ്പ്
ബീൻസ് പൊടിയായി അരിഞ്ഞത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
പാൽ – മുക്കാൽ കപ്പ് മുതൽ ഒരു കപ്പ് വരെ
വെള്ളം – രണ്ട് കപ്പ്
സ്പ്രിങ് ഒണിയൻ ചെറുതായി അരിഞ്ഞത് – 1 തണ്ട്
ബട്ടർ – ഒന്നര ടേബിൾസ്പൂൺ
ചിക്കൻ സ്റ്റോക്ക് – മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം;-
ആദ്യം ഒരു പാത്രത്തിൽ ഓട്സ് വേവിച്ചു മാറ്റുക. പാനിൽ ബട്ടർ ഇട്ട് ഉരുകിയതിന് ശേഷം സവാള, കാരറ്റ്, ബീൻസ് , സ്പ്രിങ് ഒണിയൻ എല്ലാം കൂടി ചേർത്ത് വഴറ്റുക . ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുരുമുളക് പൊടിയും കൂടി ചേർക്കണം .അതിന് ശേഷം വേവിച്ചു ചെറുതായി മുറിച്ചു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് ഇളക്കുക. ഇതിലേക്ക് ചിക്കൻ സ്റ്റോക്ക് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. തുടർന്ന് ഓട്സ് കൂടി ചേർത്തിളക്കുക. അതിനു ശേഷം പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക . പാൽ ചേർത്ത് കഴിഞ്ഞ് സൂപ്പിന് കട്ടി കൂടുതൽ എന്ന് തോന്നിയാൽ കുറച്ചു പാൽ കൂടി ചേർത്ത് കൊടുക്കാം . ആവശ്യമെങ്കിൽ അൽപം കുരുമുളക് പൊടി കൂടി ചേർത്ത് കൊടുക്കാം
ചിക്കൻ സ്റ്റോക്ക് ഉണ്ടാക്കുന്ന വിധം
നല്ല പീസ് ചിക്കൻ മാറ്റിയ ശേഷം ബാക്കി വരുന്ന കരൾ, എല്ലോട് കൂടിയ പീസ് , കഴുത്തിന്റെ ഭാഗം ഇതെല്ലാം കൂടി നാല് കപ്പ് വെള്ളവും ഒരു കാരറ്റ് ചെറുതായി മുറിച്ചതും , ഒരു സവാള ചെറുതായി മുറിച്ചതും ഒരു സെലറി തണ്ട് മുറിച്ചതും ചേർത്ത് വേവിക്കുക . ഇതെല്ലാം നന്നായി വെന്തതിന് ശേഷം ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക .അരിച്ചു കിട്ടുന്നതാണ് ചിക്കൻ സ്റ്റോക്ക്