"> ചിക്കൻ വട | Malayali Kitchen
HomeFood Talk ചിക്കൻ വട

ചിക്കൻ വട

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

എല്ലില്ലാത്ത ചിക്കൻ -150 ഗ്രാം

ബ്രഡ് – 1 പീസ്

വേവിച്ച കിഴങ്ങ് – 2 മുറി

ഇഞ്ചി – ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി – 1-2 പീസ്

കറിവേപ്പില – ഒരു പിടി

മുളക്പൊടി -1/2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി -1/2 ടേബിൾസ്പൂൺ

ഗരംമസാല -1/2 ടേബിൾസ്പൂൺ

കുരുമുളക് പൊടി -1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മുട്ട -1

ബ്രഡ് പൊടി – ആവശ്യത്തിന്

സൺഫ്ലവർ ഓയിൽ – വറുക്കാൻ ആവശ്യത്തിന്

  • തയാറാക്കുന്ന വിധം;-

ചിക്കൻ, ബ്രഡ്, കിഴങ്ങ്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്

എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനു ശേഷം ചെറിയ ബോളാക്കി വടയുടെ രൂപത്തിൽ മുട്ടയിലും ബ്രെഡ് പൊടിയിലും മുക്കി കവർ ചെയ്യുക.

അതിനു ശേഷം ഒരു പാൻ വെച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഓരോന്നും ഇട്ടു ചെറുതീയിൽ വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *