14 July, 2020
ആപ്പിള്‍ ഖീര്‍

- ചേരുവകള്‍;-
ആപ്പിള്‍- രണ്ട്
ബസ്മതി അരി- അരകപ്പ്, വേവിച്ചത്
കശുവണ്ടി, ആല്‍മണ്ട്- 60 ഗ്രാം
കറുവപ്പട്ട- ഒന്ന്
ചുവന്ന മുന്തിരി- കുറച്ച്
സാഫ്രോണ്‍ മില്‍ക്ക്- അല്പം
ബ്രൗണ്‍ഷുഗര്‍- 4 ടീസ്പൂണ്‍
ഏലയ്ക്ക- രണ്ട്
- തയ്യാറാക്കുന്ന വിധം;-
ആപ്പിള്‍ ചെറിയ കഷണങ്ങളാക്കി സാഫ്രോണ്‍ മില്‍ക്കില്‍ മുക്കി വയ്ക്കുക. ഇനി ആപ്പിള്‍ കഷണങ്ങള്‍ അല്പം സോഫ്റ്റാകുന്നതുവരെ ഒന്ന് വേവിക്കുക. ഇതിലേക്ക് നാല് ടീസ്പൂണ്‍ ബ്രൗണ്‍ഷുഗര്‍, കറുവ, കശുവണ്ടി, ആല്‍മണ്ട് എന്നിവ ചേര്‍ക്കുക. ചെറുതായി തിളക്കുന്നതുവരെ അടുപ്പില്‍ തന്നെ വയ്ക്കാം. ഇനി ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചോറും രണ്ട് ഏലയ്ക്കയും ചേര്‍ക്കാം. ചൂട് കുറച്ച് കുറുകുന്നതുവരെ വയ്ക്കാം. ഇനി ഇറക്കി ചുവന്ന മുന്തിരി വിതറി അലങ്കരിച്ച് വിളമ്പാം.