"> കൊഴുക്കട്ട | Malayali Kitchen
HomeFood Talk കൊഴുക്കട്ട

കൊഴുക്കട്ട

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകള്‍;-

അമൃതംപൊടി – അര കപ്പ്

ശര്‍ക്കര- 15 ഗ്രാം

തേങ്ങ ചിരകിയത് – ഒരു പിടി

എള്ള്- 3 സ്പൂണ്‍

  • തയ്യാറാക്കുന്ന വിധം;-

അമൃതം പൊടി വറുത്ത് എടുക്കുക. തണുത്ത ശേഷം അതിലേക്കു ആവശ്യത്തിനു വെള്ളം, ഒരു നുള്ളു ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കുക. ഇത് അപ്പച്ചെമ്പിന്റെ തട്ടില്‍വച്ചു 5 മിനിറ്റു ആവികയറ്റുക. ഇനി ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. ഉരുളി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്കു ശര്‍ക്കര പാനി ഒഴിച്ച് തേങ്ങയും കൊഴുക്കട്ടയും ചേര്‍ത്ത് വറ്റിച്ചു എടുക്കുക ഇതിലേക്ക് വറുത്ത എള്ളും ഒരു സ്പൂണ്‍ നെയ്യും ചേര്‍ത്ത് ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *