15 July, 2020
ചക്കപപ്പടം

- ചേരുവകള്‍;-
നല്ല മൂത്ത പച്ചച്ചക്ക – ഒന്ന്
മുളകുപൊടി – 100 ഗ്രാം
ചെറിയ ജീരകം – 50 ഗ്രാം
എള്ള് – 50 ഗ്രാം
നല്ലെണ്ണ – 150 ഗ്രാം
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ ടീസ്പൂണ്‍
കായപ്പൊടി – 5 ഗ്രാം
- തയ്യാറാക്കുന്ന വിധം;-
ചക്കച്ചുള കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ 5 മിനിറ്റ് വേവിക്കുക. വേവിച്ചെടുത്ത ചക്ക ചൂടാറിയതിനു ശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത ചക്കയിലേക്ക് ജീരകം, എള്ള്, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി വാഴയിലയില്‍ നല്ലെണ്ണപുരട്ടി വട്ടത്തില്‍ പരത്തിയെടുക്കുക ശേഷം ഇത് വെയിലത്ത് വച്ച് ഉണക്കിയെടുക്കുക ഉണങ്ങിയതിനു ശേഷം ഇല അടര്‍ത്തി മാറ്റി ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ വറുത്തെടുക്കാം.