15 July, 2020
അവില് വട

- ചേരുവകള്‍;-
അവില്- ഒരു കപ്പ്.
അരിപ്പൊടി- മൂന്ന് ടേബിള്‍സ്പൂണ്‍
ഉള്ളി- ഒരെണ്ണം
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില- അല്പം
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി- ആവശ്യത്തിന്
- തയ്യാറാക്കുന്ന വിധം;-
അവില് രണ്ടുമൂന്ന് തവണ തണുത്ത വെള്ളത്തില്‍ കഴുകി വെള്ളം വാര്‍ത്തെടുക്കണം. ഉള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയില്‍ ചതച്ചെടുക്കുക. അതിനുശേഷം അരിപ്പൊടി, അവില്, ചതച്ചു വെച്ച ചേരുവകള്‍ എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കണം. ശേഷം കയ്യില്‍ വെച്ച് ചെറുതായി പരത്തിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. അവില് വട തയ്യാര്‍.