"> ചിക്കന്‍ കോഹിനൂര്‍ | Malayali Kitchen
HomeFood Talk ചിക്കന്‍ കോഹിനൂര്‍

ചിക്കന്‍ കോഹിനൂര്‍

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

ചിക്കന്‍-1 കിലോ

സവാള-1

തക്കാളി-1

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍സ്പൂണ്‍

ചെറുനാരങ്ങാ നീര്-1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

കുരുമുളകുപൊടി-1 ടീസ്പൂണ്‍

ഗരം മസാല-അര ടീസ്പൂണ്‍

ചുവന്ന മുളക്-4

മൈദ-2 ടീസ്പൂണ്‍

കുങ്കുമപ്പൂ-ഒരു നുള്ള്

പുതിന

കറിവേപ്പില

എണ്ണ

ഉപ്പ് ആവശ്യത്തിന്

  • തയാറാക്കുന്ന വിധം;-

ചിക്കന്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

പിന്നീട് ചിക്കന്‍ മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യുകയാണു വേണ്ടത്.

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ചുവന്ന മുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കണം. ഇത് നല്ലപോലെ വറ്റി തക്കാളി അരിഞ്ഞു ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 5 മിനിറ്റു വേവിയ്ക്കുക.

ഗ്രേവി ചിക്കന്‍ കഷ്ണങ്ങളില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് പുതിനയില ചേര്‍ത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *