"> പച്ചമുളകു സ്‌നാക്‌സ് | Malayali Kitchen
HomeFood Talk പച്ചമുളകു സ്‌നാക്‌സ്

പച്ചമുളകു സ്‌നാക്‌സ്

Posted in : Food Talk, Recipes on by : Ninu Dayana

  • ചേരുവകൾ;-

പച്ചമുളക്-10

കടലമാവ്-മുക്കാല്‍കപ്പ്

മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

ജീരകം-1 ടീസ്പൂണ്‍

ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

ഉപ്പ്

എണ്ണ

  • തയാറാക്കുന്ന വിധം;-

പച്ചമുളകു നല്ലപോലെ കഴുകി വരഞ്ഞു വയ്ക്കുക.

കടലമാവ്, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തുക. അല്‍പം വെള്ളം ചേര്‍ത്ത ഇത് കുഴമ്പാക്കുക.

പച്ചമുളകിനുള്ളില്‍ ഈ മസാല നിറയ്ക്കുക. മുളക് വേര്‍പെട്ടു വരാത്ത വിധത്തില്‍ വേണം മസാല നിറയ്‌ക്കേണ്ടത്.

പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക്കു വറുത്തെടുക്കണം.

ചൂടോടെ കഴിയ്ക്കാം. ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാവുന്ന സൈഡ് ഡിഷാണിത്.

Leave a Reply

Your email address will not be published. Required fields are marked *