16 July, 2020
ക്യാരറ്റ് റൈസ്

ചേരുവകൾ;-
ചോറ്-2 കപ്പ്
ക്യാരറ്റ്-5 (നീളത്തില്‍ ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്)
സവാള-2
ക്യാപ്സിക്കം-1
പച്ചമുളക്-3
വെളുത്തുള്ളി-3
ഇഞ്ചി-അര കഷ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
പുലാവ് മസാല-അര ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
തയാറാക്കുന്ന വിധം;-
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്കു ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് സവാള ചേര്‍്ത്തിളക്കണം. ഇഞ്ചി, വെളുത്തുള്ളി, ക്യാരറ്റ്, ക്യാപ്സിക്കം എന്നിവ ഇതിലേക്കിട്ട് ഇളക്കണം. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.
പച്ചക്കറികള്‍ ഒരുവിധം വേവാകുമ്പോള്‍ കുരുമുളകു പൊടി, മുളകുപൊടി, പുലാവ് മസാല, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക.
തയ്യാറാക്കി വച്ചിരിക്കുന്ന ചോറ് ഇതിലേക്കു ചേര്‍ത്തിളക്കണം.
ക്യാരറ്റ് റൈസ് ചൂടോടെ കഴിയ്ക്കാം.