17 July, 2020
പൊട്ടറ്റോ, കോണ്‍ കട്ലറ്റ്

ചേരുവകള്‍;-
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്- മൂന്നെണ്ണം
അമേരിക്കന്‍ കോണ്‍- രണ്ടെണ്ണം
ബ്രെഡ് ക്രമ്പ്സ്, മല്ലിയില- ആവശ്യത്തിന്
പച്ചമുളക്, സവാള നുറുക്കിയത്, മുട്ട- 1 വീതം
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
കോണ്‍ കുക്കറിലിട്ട് നാല് വിസില്‍ വരുന്നതുവരെ വേവിക്കുക. തണുത്താല്‍ മിക്സിയിലിട്ട് ഒന്നടിക്കുക. ബൗളില്‍ ഉരുളക്കിഴങ്ങ്, കോണ്‍, സവാള, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, ഉപ്പ് എന്നിവ കുഴയ്ക്കുക. ഇതില്‍ നിന്ന് ചെറിയ ഉരുളകളാക്കി കട്ലെറ്റിന്റെ ആകൃതിയിലാക്കുക. ഓരോന്നും മുട്ട അടിച്ചതിലും പിന്നെ ബ്രെഡ് പൊടിച്ചതിലും മുക്കി പത്തുമിനിറ്റ് വെക്കണം. ഓരോ കട്ലെറ്റും എണ്ണയില്‍ വറുത്തുകോരുക.