"> ചക്ക കുമ്പിളപ്പം | Malayali Kitchen
HomeFood Talk ചക്ക കുമ്പിളപ്പം

ചക്ക കുമ്പിളപ്പം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

പഴുത്തചക്കച്ചുള കുരുകളഞ്ഞത്- രണ്ടുകപ്പ്

ശര്‍ക്കര -500 ഗ്രാം

പുട്ട് പൊടി- ഒരു കിലോഗ്രാം

ഏലക്കായ് പൊടി -രണ്ട് സ്പൂണ്‍

നെയ്യ് – 200 മില്ലി

തേങ്ങ കൊത്ത് – കുറച്ച്

ഗ്രാമ്പു- നാലെണ്ണം

തയ്യാറാക്കുന്ന വിധം;-

നല്ല പഴുത്ത ചക്കച്ചുള അരിഞ്ഞത് ഒരു ഉരുളിയില്‍ അടുപ്പത്ത് വെച്ച് നെയ്യിലോ അല്ലെങ്കില്‍ നല്ല വെളിച്ചെണ്ണയിലോ വരട്ടുക. അതിന് ശേഷം ശര്‍ക്കര പാനി ഒഴിച്ച് വീണ്ടും നന്നായി വരട്ടുക.
ശേഷം തേങ്ങ കൊത്ത് ചേര്‍ക്കുക. ചൂടാറിയതിന് ശേഷം അതിലേക്ക് ഗ്രാമ്പു പൊടിച്ചതും, ഏലക്കാ പൊടിയും, അരിപ്പൊടിയും ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ചപ്പാത്തി പരുവമായാല്‍ ഇലമങ്കലത്തിലെ ഇലയിലോ, വാഴയിലയിലോ കുമ്പിള്‍ കുത്തി ഇഡ്ഡലി ചെമ്പില്‍ വേവിച്ച് എടുക്കാം. കുമ്പിളപ്പം റെഡി.. ഇത് കേടുവരാതെ രണ്ടാഴ്ച വരെയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *