19 July, 2020
ചിക്കന്‍ അക്ബറി

- ചേരുവകള്‍;-
ചിക്കന്‍: 500 ഗ്രാം
സവാള: അരക്കപ്പ്
പച്ചമുളക്: രണ്ടെണ്ണം
ഇഞ്ചി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
യോഗര്‍ട്ട്: അരക്കപ്പ്
ചുവന്നമുളകുപൊടി: ഒരു ടീസ്പൂണ്‍
കറുവാപ്പട്ട: അരടീസ്പൂണ്‍
വെളുത്തുള്ളി: രണ്ടെണ്ണം
കശുവണ്ടി: 50 ഗ്രാം
കടുകെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിയില: ഒരു കൈ നിറയെ
ഇഞ്ചി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
തക്കാളി: അരക്കപ്പ്
ഗരം മസാലപ്പൊടി: രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: രണ്ട് ടീസ്പൂണ്‍
പച്ച ഏലയ്ക്ക: രണ്ടെണ്ണം
തേങ്ങ: 50 ഗ്രാം
മല്ലിപ്പൊടി: രണ്ട് ടേബിള്‍സ്പൂണ്‍
നെയ്യ്: രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
- തയ്യാറാക്കുന്ന വിധം;-
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. ഇനി ഒരു പാന്‍ എടുത്ത് നെയ്യോ കടുകെണ്ണയോ ഒഴിക്കുക. ഇനി കറുവാപ്പട്ട, ഏലയ്ക്ക, വെളുത്തുള്ളി തുടങ്ങിയ മസാലകളെല്ലാം ചേര്‍ത്ത് നാല്പത് സെക്കന്‍ഡ് റോസ്റ്റ് ചെയ്യുക. ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി മൃദുവാകുന്നതു വരെ വഴറ്റുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാള് അരിഞ്ഞതും കൂടി ചേര്‍ക്കുക. ഇതിലേക്ക് അല്പം ഉപ്പു ചേര്‍ത്താല്‍ തക്കാളി പെട്ടെന്നു വെന്തു കിട്ടും.
ഇനി ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി പാകം ചെയ്യുക. മസാലക്കൂട്ടുകളും എല്ലാം ചേര്‍ന്ന് നന്നായി പാകം ചെയ്യണം. ഇനി ഇതിലേക്ക് തൈര് കൂടി ചേര്‍ത്ത് പാത്രം മൂടിവെച്ച് പാകം ചെയ്യുക.
ഇനി കശുവണ്ടിയും തേങ്ങയും അല്പം വെള്ളം ചേര്‍ത്ത് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ചിക്കന്‍ നന്നായി വെന്തുകഴിഞ്ഞാല്‍ ഈ പേസ്റ്റും അരക്കപ്പ് വെള്ളവും മല്ലിയിലയും അതിലേക്ക് ചേര്‍ക്കുക. ഇനി വീണ്ടും മൂടിവെച്ച് അടുത്ത അഞ്ച് മിനിറ്റ് നേരം കൂടി വേവിക്കുക. ചിക്കന്‍ അക്ബറി തയ്യാര്‍. ഇനി ചൂടോടെ വിളമ്പി ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.