"> പച്ചമാങ്ങ ജ്യൂസ് | Malayali Kitchen
HomeFood Talk പച്ചമാങ്ങ ജ്യൂസ്

പച്ചമാങ്ങ ജ്യൂസ്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

പച്ചമാങ്ങ വലുത്: രണ്ടെണ്ണം

പച്ചമുളക്(അധികം എരിവില്ലാത്തത്: നാലെണ്ണം

ജീരകം പൊടിച്ചത്: അല്പം

പുതിനയില: ആറെണ്ണം

തേന്‍: ഒരു ടേബിള്‍സ്പൂണ്‍

വെള്ളം: രണ്ട് കപ്പ്

തയ്യാറാക്കുന്ന വിധം;-

പച്ചമാങ്ങ തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്, പച്ചമുളക്, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് മിക്‌സിയിലടിക്കുക. അരക്കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയിലടിക്കുക. അരക്കപ്പ് വെള്ളം ഒഴിക്കാം. ഇതിലേക്ക് തേനും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയശേഷം പുതിനയില വിതറി ഉപയോഗിക്കാം.

പുളിയും മധുരവും ചേര്‍ന്ന് രുചി കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. മാങ്ങ വിറ്റാമിന്‍ എ, സി എന്നിവയുടെയും നല്ല സ്രോതസ്സാണ്. തേനിലെ ഇരുമ്പ് ആഗിരണം ചെയ്യാന്‍ മാങ്ങയിലെ വിറ്റാമിന്‍ സി സഹായിക്കും. പുതിനയിലയും ജീരകവും ദഹനസഹായികളാണ്. നാരുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ കെ എന്നിവയുടെയും നല്ല ഉറവിടവുമാണ്. മാങ്ങയിലെ ല്യൂട്ടിനും സിയാസാന്തിനും കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *