"> ഫിഷ് ടിക്ക | Malayali Kitchen
HomeFood Talk ഫിഷ് ടിക്ക

ഫിഷ് ടിക്ക

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

മീന്‍-അരക്കിലോ

സവാള-1

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍

കടലമാവ്-മൂന്നു സ്പൂണ്‍

ഗരം മസാല-2 സ്പൂണ്‍

ജീരകപ്പൊടി-1 സ്പൂണ്‍

കുരുമുളകു പൊടി-അര സ്പൂണ്‍

പെരുഞ്ചീരകപ്പൊടി-അര സ്പൂണ്‍

മുളകുപൊടി-1 സ്പൂണ്‍

ചെറുനാരങ്ങാനീര്-രണ്ടു സ്പൂണ്‍

പുതിന ചട്‌നി-5 സ്പൂണ്‍

തൈര്-2 സ്പൂണ്‍

ഉപ്പ്

എണ്ണ

തയ്യാറക്കേണ്ട വിധം;-

എണ്ണയും ഒഴിയകെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴമ്പാക്കുക. കഴുകി വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍ ഇതില്‍ 2 മണിക്കൂര്‍ ഇട്ടു വയ്ക്കണം.

ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മീന്‍ കഷ്ണങ്ങള്‍ ഇതിലേക്കിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.

ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. സവാള കൊണ്ട് അലങ്കരിക്കാം. പുതിനി ചട്‌നി കൂട്ടി കഴിയ്ക്കാന്‍ നന്നായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *