23 July, 2020
മധുരക്കിഴങ്ങ് പൊരിച്ചത്

ചേരുവകൾ;-
1. മധുരക്കിഴങ്ങ് – രണ്ടെണ്ണം
2. കടലമാവ് – ഒരു കപ്പ്
3. കോഴിമുട്ടയുടെ വെള്ള – രണ്ടെണ്ണം
4. വെളിച്ചെണ്ണ – ആവശ്യത്തിന്
5. മല്ലിയില, കറിവേപ്പില (ചെറുതായി അരിഞ്ഞത് 2-3 തണ്ട്)
6. ഉപ്പ് – ആവശ്യത്തിന്
7. കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം;-
മധുരക്കിഴങ്ങ് തൊലികളഞ്ഞ ശേഷം നന്നായി കഴുകി കനംകുറച്ച് വട്ടത്തിൽ അരിയുക. ശേഷം, കടലമാവും കോഴിമുട്ടയുടെ വെള്ളയും ചെറുതായി അരിഞ്ഞുവെച്ച മല്ലിയിലയും കറിവേപ്പിലയും ഉപ്പും കോൺഫ്ലോറും ചേർത്ത് മാവ് തയ്യാറാക്കുക. മാവ് കട്ടികുറയ്ക്കാൻ അൽപ്പം വെള്ളം ചേർക്കാം. പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടായതിന് ശേഷം, എണ്ണയിലേക്ക് അരിഞ്ഞുവെച്ച മധുരക്കിഴങ്ങ് ഓരോന്നായി മാവിൽ മുക്കി ഇടുക. ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽനിന്ന് കോരിയെടുത്ത ശേഷം ചൂടോടെ നാലുമണി പലഹാരമായി ചായയ്ക്കൊപ്പം സെർവ് ചെയ്യാം.