23 July, 2020
മുട്ടക്കറി

ചേരുവകള്‍;-
പുഴുങ്ങിയ മുട്ട- ആറെണ്ണം
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
മുളകുപൊടി- കാല് ടീസ്പൂണ്‍
ജീരകം- ഒരു ടീസ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
സവാള- രണ്ടെണ്ണം
ഇഞ്ചി ചതച്ചത്- ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- രണ്ട് ടീസ്പൂണ്‍
മസാലയ്ക്ക്;-
തൈര്- നാല് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
മുളകുപൊടി- ഒരു ടൂസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
ടൊമാറ്റോ സോസ്- അഞ്ച് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം;-
മുട്ടയില്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് ഫ്രൈ ചെയ്തു മാറ്റി വെക്കുക. പാനെടുത്ത് എണ്ണയൊഴിച്ച് ജീരകം പൊട്ടിച്ചുവെക്കുക. ശേഷം പച്ചമുളകും അരിഞ്ഞുവച്ച ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചതച്ചുവച്ച ഇഞ്ചിയും വെളുത്തുളളിയും ചേര്‍ക്കുക. ഇളക്കിയതിനുശേഷം ടൊമാറ്റോ സോസ് ചേര്‍ത്ത് ഇളക്കി അല്പം വെള്ളവും ചേര്‍ത്ത് നാലുമിനിറ്റ് വെക്കുക. ഇതിലേക്ക് മസാല ചേര്‍ത്ത തൈര് ചേര്‍ക്കുക. ഇതിലേക്ക് 150 മില്ലീ വെള്ളമൊഴിച്ച് വേവിക്കുക. ഇനി മുട്ടയുടെ വശങ്ങള് വരഞ്ഞുകൊടുത്ത് ഗ്രേവിയില്‍ ചേര്‍ക്കുക. രണ്ടു മിനിറ്റിനു ശേഷം വാങ്ങിവെക്കാം.