24 July, 2020
ചക്കക്കുരു വട

ചേരുവകള്‍;-
ചക്കക്കുരു- 50 എണ്ണം
ചെറിയ ഉള്ളി- 10എണ്ണം
കുരുമുളക് – 15എണ്ണം
കാന്താരി മുളക് – 8എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില-3 തണ്ട്
പെരും ജീരകം- ഒരുനുള്ള്
മൈദ -2 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല് ടീ സ്പൂണ്‍
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ;-
ചെറിയ ഉള്ളി, കാന്താരി മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. കുരുമുളകും പെരുംജീരകവും ചതച്ചതും, മഞ്ഞള്‍പൊടി, മൈദ എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് വയ്ക്കുക. ചക്കക്കുരു വേവിച്ചു പുറംതൊലി മാറ്റി മിക്സിയില്‍ ഉടച്ചെടുക്കണം. ഇതില്‍ കുഴച്ചു വച്ചിട്ടുള്ള കൂട്ടു ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കണം. ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച എണ്ണയില്‍ ചക്കക്കുരു ബോള്‍സ് ഇഷ്ടമുള്ള ആകൃതിയില്‍ വറുത്തു കോരുക.