"> കപ്പവട | Malayali Kitchen
HomeFood Talk കപ്പവട

കപ്പവട

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍

കപ്പ (മരച്ചീനി)- 2 എണ്ണം

അരിപ്പൊടി- അരക്കപ്പ്

വലിയ ഉള്ളി- 2 എണ്ണം

പച്ചമുളക്- 5 എണ്ണം

ഇഞ്ചി- ചെറിയ കഷ്ണം

വെളുത്തുള്ളി- 4 അല്ലി

ഉപ്പ്- ആവശ്യത്തിന്

മല്ലിച്ചെപ്പ്, കറിവേപ്പില- ആവശ്യത്തിന്

വെളിച്ചെണ്ണ- അരലിറ്റര്‍

തയ്യാറാക്കുന്ന വിധം;-

കപ്പ (മരച്ചീനി) മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. വലിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, മല്ലിച്ചെപ്പ്, കറിവേപ്പില എന്നിവയെല്ലാം ചെറുതായി അരിഞ്ഞുവെക്കുക. വേവിച്ച കപ്പ വെള്ളമെല്ലാം നല്ലവണ്ണം കളഞ്ഞ ശേഷം കൈകൊണ്ട് നല്ലവണ്ണം ഉടയ്ക്കുക. ഈ കൂട്ടിലേക്ക് അരിപ്പൊടിയും നേരത്തെ അരിഞ്ഞു വെച്ച കൂട്ടും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. എന്നിട്ട് കൈയില്‍ കുറച്ച് എണ്ണ തടവി ചെറിയ ഉരുളകളാക്കി പരത്തുക. നടുവില്‍ ഓട്ടയുമിടുക. അതിനുശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരുക. കപ്പ വട തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *