25 July, 2020
വെജിറ്റബിള്‍ ബിരിയാണി

ചേരുവകള്‍;-
ബസ്മതി അരി: 400 ഗ്രാം
സവാള അരിഞ്ഞത്: രണ്ടെണ്ണം
ഗ്രാമ്പൂ: എട്ടെണ്ണം
ജാതിക്കായ ഗ്രേറ്റ് ചെയ്തത്: കാല്‍ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്: രണ്ട് ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് അരിഞ്ഞത്: 100 ഗ്രാം
ഗ്രീന്‍ ബീന്‍: 100 ഗ്രാം
ഉപ്പ്: ആവശ്യത്തിന്
യോഗര്‍ട്ട്: അരക്കപ്പ്
പച്ച ഏലയ്ക്ക: നാലെണ്ണം
മിന്റ് ഇലകള്‍: രണ്ട് തണ്ട്
കേവ്ര: കാല്‍ടീസ്പൂണ്‍
വെള്ളം: എട്ട്കപ്പ്
നെയ്യ്: ഏഴ് ടേബിള്‍സ്പൂണ്‍
കറുത്ത ജീരകം: ഒരു ടീസ്പൂണ്‍
കറുവാപ്പട്ട: രണ്ടെണ്ണം
ഇഞ്ചി പേസ്റ്റ്: രണ്ട് ടേബിള്‍സ്പൂണ്‍
പീസ്: 100 ഗ്രാം
കോളിഫ്ളവര്‍ അരിഞ്ഞത്: 100 ഗ്രാം
കാരറ്റ് അരിഞ്ഞത്: 100 ഗ്രാം
കറുത്ത കുരുമുളക് പൊടി: രണ്ട് നുള്ള്
ഉണങ്ങിയ ഏലയ്ക്ക: നാലെണ്ണം
കറുവയില(സുഗന്ധമുള്ളത്): രണ്ടെണ്ണം
റോസ് വാട്ടര്‍: കാല് ടീസ്പൂണ്‍
ഉപ്പ് ചേര്‍ക്കാത്ത ബട്ടര്‍: രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
ആദ്യമായി അരി നന്നായി കഴുകി അരമണിക്കൂര്‍ വാര്‍ത്തുവെക്കുക. ഇനി ഒറു പാന്‍ എടുത്ത് ചൂടാക്കുക. ഇതിലേക്ക് നാല് ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് മിതമായ തീയില്‍ ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞത് ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ഇതിനുശേഷം ഇത് എടുത്ത് എണ്ണ ഊറ്റിക്കളഞ്ഞ് മാറ്റിവെക്കുക. ഇനി ഇതേ പാനില്‍ കറുത്ത ജീരകം വഴറ്റിയെടുക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, ജാതിക്ക അരിഞ്ഞതിന്റെ പകുതി, കുരുമുളക് എന്നിവ ചേര്‍ത്ത് സുഗന്ധം വരുന്നതു വരെ വഴറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇനി ഇതിലേക്ക് ഉപ്പ്, കുരുമുളക്, യോഗര്‍ട്ട്, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് കുറഞ്ഞ തീയില്‍ നന്നായി വഴറ്റിയെടുക്കുക. ഇനി മറ്റൊരു വലിയ പാന്‍ എടുക്കുക. ഇതിലേക്ക് എട്ട് കപ്പ് വെള്ളമൊഴിച്ച് രണ്ട് ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇനി ബാക്കിയുള്ള ഗ്രാമ്പൂ, കറുവാപ്പട്ട, ജീരകം, ഉണങ്ങിയ ഏലയ്ക്ക എന്നിവ ചേര്‍ത്ത് ഒരു മസ്ലിന് തുണയില്‍ പൊതിഞ്ഞ് ഒരു കിഴിയാക്കുക. ഇത് കറുവയിലയ്ക്കൊപ്പം വെള്ളത്തിലേക്ക് ചേര്‍ക്കുക. ഇനി ഇത് 15-20 മിനിറ്റ് നേരം കുറഞ്ഞ ചൂടില്‍ ചൂടാക്കുക. അപ്പോള്‍ ഇവയുടെയെല്ലാം ഫ്ളേവര്‍ വെള്ളത്തില്‍ ചേരും. ഇനി വാര്ത്തുവെച്ചിരിക്കുന്ന അരിയെടുത്ത് ഈ പാത്രത്തിലേക്ക് ചേര്‍ത്ത് പകുതി വേവുന്നതു വരെ പാകം ചെയ്യുക. ഇനി വെള്ളം ഊറ്റിയെടുക്കുക. ബാക്കിയുള്ള നെയ്യ് അരിയില്‍ ചേര്‍ക്കുക. ഇനി ഫ്രൈ ചെയ്ത സവാള ചൂടു നിലനില്‍ക്കുന്ന ഒരു കാസറോളില്‍ അടിവശത്തായി വിതറുക. അതിനുമുകളില്‍ ചോറ് ഇടുക. ഇതിനു മുകളില്‍ ഒരു ലെയറായി പച്ചക്കറികളും അരിഞ്ഞുവെച്ച മിന്റ് ഇലകളും അരിയുടെ മുകളില്‍ വിതറുക. ഇനി ഇതിനു മുകളില്‍ അല്പം റോസ് വാട്ടര്‍ തെളിക്കുക. ആവശ്യമെങ്കില്‍ ഇതിനു മുകളില്‍ കശുവണ്ടി വിതറാം. ഇനി ചൂടോടെ വിളമ്പാം.