"> മത്തങ്ങ പായസം | Malayali Kitchen
HomeFood Talk മത്തങ്ങ പായസം

മത്തങ്ങ പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

മത്തങ്ങ പഴുത്തത്- 250 ഗ്രാം

അരിമാവ്- 200 ഗ്രാം

ചെറുപയര്‍/വന്‍പയര്‍- 100 ഗ്രാം

ശര്‍ക്കര- 500 ഗ്രാം

തേങ്ങ ചിരവിയത്- 1 കപ്പ്

ഏലയ്ക്ക, ചുക്ക്, നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

മത്തങ്ങ തൊലി കളഞ്ഞ് ചെറുകഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ചുവെക്കുക. മറ്റൊരു കുക്കറില്‍ പയര്‍ അധികം വെന്തുപോവാതെ വേവിക്കുക. ശര്‍ക്കര പാനിയാക്കിവെക്കുക. അരിമാവ് (വറുക്കാത്ത മാവ്) നന്നായി കലക്കി വെക്കുക. അതിനുശേഷം അടുപ്പില്‍ ഉരുളിവെച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക. അതിലേക്ക് കലക്കി വെച്ചിരിക്കുന്ന അരിമാവ് ഒഴിച്ച് അടിപിടിക്കാതെ നന്നായി ഇളക്കുക. മാവ് വെന്തതിനു ശേഷം ശര്‍ക്കര പാനി ഒഴിച്ച് ഇളക്കുക. നന്നായി ഉടച്ച മത്തങ്ങയും പയറും ചേര്‍ത്തിളക്കുക. തേങ്ങ അല്പം വെള്ളം ചേര്‍ത്ത് കൈ കൊണ്ട് ഉടച്ചുചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ ചുക്കും ഏലയ്ക്കപ്പൊടിയും ബാക്കി നെയ്യും ചേര്‍ത്ത് ഇളക്കി വാങ്ങിവെക്കുക. മത്തങ്ങാ പായസം റെഡി. സ്വാദോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *