"> അവില്‍ ലഡ്ഡു | Malayali Kitchen
HomeFood Talk അവില്‍ ലഡ്ഡു

അവില്‍ ലഡ്ഡു

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

കുതിര്‍ത്ത അവില്‍- 2 കപ്പ്

ചുരണ്ടിയ തേങ്ങ- 1 കപ്പ്

ചുരണ്ടിയ ശര്‍ക്കര-1 കപ്പ്

വറുത്ത അണ്ടിപ്പരിപ്പ്- ആവശ്യത്തിന്

ഏലയ്ക്കപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

ആദ്യം ചെറിയ തീയില്‍ ചീനച്ചട്ടി വയ്ക്കുക. അതിനുശേഷം അവില്‍ അതിലേയ്ക്ക് ഇട്ട് വറുക്കുക. അവില്‍ മൊരിഞ്ഞതിനു ശേഷം പൊടിച്ചെടുക്കുക. ഇനി വറുത്ത അണ്ടിപ്പരിപ്പ് പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ ചുരണ്ടിയ തേങ്ങ, ചുരണ്ടിയ ശര്‍ക്കര എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. അല്ലെങ്കില്‍ ഒന്ന് പൊടിച്ചെടുത്താലും മതിയാകും. ഇതിലേയ്ക്ക് പൊടിച്ചുവെച്ച അണ്ടിപ്പരിപ്പും ഏലയ്ക്കപ്പൊടിയും ചേര്‍ത്ത് കൈകൊണ്ട് ഇളക്കുക. അതിനുശേഷം പൊടിച്ചുവെച്ച അവില്‍ കുറച്ച് ഇതിലേയ്ക്ക് ചേര്‍ത്ത് ഇളക്കുക. ഇപ്പോള്‍ ലഡ്ഡുവിനുള്ള കൂട്ട് തയ്യാറായിക്കഴിഞ്ഞു. ഇനി ഈ കൂട്ട് കൈകൊണ്ട് ചെറിയ ഉരുളകളാക്കുക. അവില്‍ ലഡ്ഡു തയ്യാറായിക്കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *