25 July, 2020
മുളപ്പിച്ച ചെറുപയര്‍ തോരന്‍

ചേരുവകള്‍;-
ചെറുപയര്‍ മുളപ്പിച്ച് ഇലയായത് ചെറുതായി അരിഞ്ഞത്-200 ഗ്രാം
സവാള – 1
വെളുത്തുള്ളി – 6 അല്ലി
പച്ചമുളക് – 2 എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ്
മഞ്ഞള്‍ പൊടി -ഒരു നുള്ള്
മുട്ട – 2 എണ്ണം
എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ;-
സവാള, പച്ചമുളക്, വെളുത്തുള്ളി കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയതിനു ശേഷം അരിഞ്ഞു വെച്ച ചെറുപയര്‍ മുളപ്പിച്ചതും തേങ്ങ ചിരകിയതും ചേര്‍ത്ത് ഇളക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഒരു മിനിട്ട് ചെറുതീയില്‍ വേവിച്ചതിന് ശേഷം മുട്ട ചേര്‍ത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് കൂടി അടച്ചു വെച്ച് ചെറുതീയില്‍ വേവിച്ച് എടുക്കാം.