26 July, 2020
അമൃതം പൊടി കൊണ്ട് കിണ്ണത്തപ്പം ഉണ്ടാകാം

ചേരുവകള്‍;-
അമൃതം പൊടി- 1 കപ്പ്
അരിപ്പൊടി- അരക്കപ്പ്
ശര്‍ക്കര- കാല് കിലോഗ്രാം
ജീരകപ്പൊടി- 1 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
ഉണങ്ങിയ തേങ്ങ- പകുതി ഭാഗം
തയ്യാറാക്കുന്ന വിധം;-
ശര്‍ക്കര ഉരുക്കി, അരിച്ചെടുത്ത് അതില്‍ അമൃതം പൊടിയും അരിപ്പൊടിയും ചേര്‍ത്ത് ഇളക്കി ഇഡ്ഡലി മാവ് പോലെയാക്കുക. ഇതിലേക്ക് ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവയിട്ട് ഇളക്കുക. ഉണങ്ങിയ തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്തെടുത്ത് മാവില്‍ ചേര്‍ത്ത് ഇളക്കുക. ഇനി പ്ലേറ്റില്‍ എണ്ണ പുരട്ടി മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. തണുത്ത തിനുശേഷം കോണ്‍ രൂപത്തില്‍ മുറിച്ചെടുത്ത് കഴിക്കാം. ഇത് രണ്ട് ദിവസം കേടുകൂടാതിരിക്കും