26 July, 2020
പൈനാപ്പിൾ ഫ്രൈഡ് റൈസ്

ചേരുവകൾ;-
പൈനാപ്പിൾ- ഒരു കപ്പ്
സവാള- ഒരെണ്ണം
വെളുത്തുള്ളി- ഒരെണ്ണം
വേവിച്ച ചോറ്- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
ഗ്രീൻ ഒനിയൻ അരിഞ്ഞത്- നാല് ടേബിൾസ്പൂൺ
കോൺ- അരക്കപ്പ്
ഇഞ്ചിപ്പൊടി- അര ടീസ്പൂൺ
കാബൂളിക്കടല- അരക്കപ്പ്
ഇഞ്ചി- ഒരു ടേബിൾസ്പൂൾ
സോയ സോസ്- രണ്ട് ടേബിൾസ്പൂൺ
ബട്ടർ- ഒരു ടേബിൾസ്പൂൺ
എള്ളെണ്ണ- രണ്ട് ടീസ്പൂൺ
കാരറ്റ്- മൂന്നെണ്ണം
കുരുമുളക് പൊടി- അരടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം;-
ഒരു ബൗൾ എടുത്ത് അതിൽ അല്പം എള്ളെണ്ണ, സോയ സോസ്, കുരുമുളകുപൊടി, ഇഞ്ചിപ്പൊടി എന്നിവ ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്ത് മാറ്റിവെക്കുക. ഇനി ഒരു കട്ടിങ് ബോർഡ് എടുത്ത് സവാള, വെളുത്തുള്ളി, ഇഞ്ചി, കാരറ്റ് എന്നിവ അരിയുക. പൈനാപ്പിളും കനംകുറച്ച് അരിഞ്ഞ് കഷ്ണങ്ങളാക്കുക.
ഇനി അടിഭാഗം കട്ടിയുള്ള ഒരു പാൻ എടുത്ത് അതിൽ അല്പം എള്ളെണ്ണ ഒഴിച്ച് മീഡിയം തീയിൽ ചൂടാക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അതിലേക്കിട്ട് നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി എടുക്കുക.
ഇനി കാരറ്റ്, കാബൂളിക്കടല, കോൺ എന്നിവ കൂടി ചേർത്ത് നന്നായി വേവുന്നതുവരെ ഇളക്കുക.
ഇനി ഇതിലേക്ക് വേവിച്ചുവെച്ച ചോറ്, അരിഞ്ഞുവെച്ച പൈനാപ്പിൾ, അരിഞ്ഞുവെച്ച ഗ്രീൻ ഒനിയന്റെ പാതി, സോയ സോസ് മിക്സ്ചർ എന്നിവ നന്നായി മിക്സ് ചെയ്ത് ചേർക്കുക. ഇവയെല്ലാം നന്നായി ഇളക്കി മൂന്നു മിനിറ്റ്പാകം ചെയ്യുക. നന്നായി വെന്തുകഴിഞ്ഞാൽ തീകെടുത്താം.
പൈനാപ്പിൾ ഫ്രൈഡ്റൈസ് തയ്യാർ. ഇനി ഇത് ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റി നേരത്തെ അരിഞ്ഞ് മാറ്റിവെച്ച ഗ്രീൻ ഒനിയന്റെ ബാക്കിയെടുത്ത് മുകളിൽ വിതറി അലങ്കരിക്കാം. ശേഷം ചൂടോടെ തന്നെ കഴിക്കാം.