26 July, 2020
അരിപ്പൊടി പപ്പടം

ചേരുവകള്‍;-
പച്ചരിപ്പൊടി- ഒരു കപ്പ്
എള്ള്- പാകത്തിന്
ഉപ്പ്-പാകത്തിന്
മുളക്പൊടി- പാകത്തിന്
തയ്യാറാക്കുന്ന വിധം;-
അരിപ്പൊടി വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. അതിനുശേഷം എള്ള്, ഉപ്പ്, മുളക്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കിയതിനുശേഷം പ്ലാശിന്റെ ഇലയില്‍ ഒരു സ്പൂണ്‍ എടുത്ത് പരത്തുക. എന്നിട്ട് ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം വെയിലത്ത് ഉണക്കുക. ഉണങ്ങിയതിനുശേഷം എണ്ണയിലിട്ട് വറുത്തു കോരുക.