27 July, 2020
ചേന പായസം

ചേരുവകള്‍;-
ചേന- ഒരു കിലോഗ്രാം
ശര്‍ക്കര- ഒന്നര കിലോഗ്രാം
നാളികേരം- 8 എണ്ണം
നെയ്യ്-100 ഗ്രാം
അണ്ടിപ്പരിപ്പ്- 50 ഗ്രാം
കിസ്മിസ്- 50 ഗ്രാം
ഏലയ്ക്ക- 10 എണ്ണം
തയ്യാറാക്കുന്ന വിധം;-
ചേന നന്നായി തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി കുക്കറില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം നാളികേരം ചുരണ്ടിയെടുത്ത് പിഴിഞ്ഞ് ഒന്നാം പാല് മാറ്റിവെക്കുക. രണ്ടാംപാല്, മൂന്നാംപാല് എന്നിവ ചേര്‍ത്ത് ഉരുളിയില്‍ ചേന ഇട്ട് ശര്‍ക്കര പ്പാനിയും കൂടി ചേര്‍ത്ത് അടുപ്പില്‍ വെച്ച് നന്നായി തിളപ്പിച്ചെടുക്കുക. പാല് കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഒന്ന് ചൂടായശേഷം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക. അതിനുശേഷം നെയ്യില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്ത് പായസത്തില്‍ ചേര്‍ക്കുക. ഏലയ്ക്ക തൊലി കളഞ്ഞ് പൊടിച്ചു ചേര്‍ക്കുക. പായസം റെഡി. തണുത്തശേഷം ഉപയോഗിക്കാം.