27 July, 2020
കോണ്‍ കട്ലറ്റ്

ചേരുവകൾ;-
ചോളം-1 കപ്പ്
സവാള-1
ഉരുളക്കിഴങ്ങ്-1
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-2
പച്ചമുളക്-2
ഗരം മസാല-1 ടീ സ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില
റൊട്ടിപ്പൊടി
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും ചോളവും നല്ലപോലെ വേവിയ്ക്കുക. ഉടയ്ക്കാന്‍ പാകത്തിന് ഇവ വേവിയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലപോലെ വഴറ്റുക. പച്ചമുളക്, സവാള എന്നിവ ചേര്‍ക്കണം. ഇതിലേക്ക് കറിവേപ്പില, ഉപ്പ്, ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി ഇതിലേക്ക് ചോളം, ഉരുളക്കിഴങ്ങ് എന്നിവ നല്ലപോലെ ഉടച്ചു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി വേവിക്കുക.
ഒരു തവ ചൂടാക്കി ചോളക്കൂട്ട് റൊട്ടിപ്പൊടിയില്‍ മുക്കി തവയില്‍ വച്ച് ചൂടാക്കിയെടുക്കാം. അല്പം എണ്ണയും ഇരു വശവും മറിച്ചിടുമ്പോള്‍ ഒഴിച്ചു കൊടുക്കാം.
എണ്ണയില്‍ വറുത്തെടുക്കണമെന്നുള്ളവര്ക്ക് ഇത് ഇങ്ങനെ ഉണ്ടാക്കുകയുമാകാം.