27 July, 2020
മലബാര്‍ മീന്‍കറി

ചേരുവകൾ;-
മീന്‍-1 കിലോ
പുളിവെള്ളം-1 കപ്പ്
ഉലുവ-1 ടീസ്പൂണ്‍
സവാള-2
പച്ചമുളക്-5
തക്കാളി -2
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-2 ടീ സ്പൂണ്‍
മുളകുപൊടി-2 ടീ സ്പൂണ്‍
മല്ലിപ്പൊടി-2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം;-
മീന്‍ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക.
ഒരു മീന്‍ചട്ടി ചൂടാക്കി ഇതില്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇതിലേക്ക് ഉലുവ, കടുക് എന്നിവ ചേര്‍ക്കണം. സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പി എന്നിവ ഇതില്‍ ചേര്‍ത്ത് വഴറ്റുക. വഴറ്റിയ കൂട്ടിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കി പുളിവെള്ളവും ഒഴിയ്ക്കുക. ഇത് അല്പം തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. മീന്‍ അല്പം വെന്തു വരുമ്പോള്‍ നാളികേരപ്പാല് ചേര്‍ക്കുക.
വെള്ളം കുറഞ്ഞ് കറി അല്പം കുറുകുമ്പോള്‍ തീ കെടുത്തി വാങ്ങി വയ്ക്കുക. ഇതിലേക്ക് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ക്കാം.