28 July, 2020
പാലക് ചിക്കന്‍

ചേരുവകൾ;-
ചിക്കന്‍-കാല് കിലോ
പാലക്-അരക്കിലോ
സവാള-ഒന്ന്
വയനയില-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
പച്ചമുളക്-5
തൈര്-ഒരു ടേബിള്‍ സ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍
പഞ്ചസാര-1ടീസ്പൂണ്‍
ഫ്രഷ് ക്രീം-ഒരു ടീസ്പൂണ്‍
ഉപ്പ്
ചെറുനാരങ്ങാനീര്
തയ്യാറാക്കുന്ന വിധം;-
ചിക്കന്‍ കഴുകി ഉപ്പ്. മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു പുരട്ടി വയ്ക്കുക.
പാലക് കഴുകി വേവിച്ച് പച്ചമുളകു ചേര്‍ത്തരച്ചു വയ്ക്കുക.
സവാളയും അരച്ചു വേറെ വയ്ക്കണം.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ ജീരകം പൊട്ടിയ്ക്കണം. അരച്ചു വച്ച സവാള ഇതിലേക്കു ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും മല്ലിപ്പൊടിയും ഇതിലേക്കു ചേര്‍ത്തു വഴറ്റണം. അരച്ചു വച്ചിരിയ്ക്കുന്ന പാലക് ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.
രണ്ടു മിനിറ്റു കഴിയുമ്പോള്‍ ചിക്കന്‍ ഇതിലേക്കു ചേര്‍ത്തിളക്കണം. തൈരില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇതും ചിക്കനിലേക്കു ചേര്‍ക്കുക. ഇത് പാകത്തിനു വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കണം.
വെന്തു കുറുകിക്കഴിയുമ്പോള്‍ ഫ്രഷ് ക്രീം ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം.