"> ചക്കമടല്‍ പായസം | Malayali Kitchen
HomeFood Talk ചക്കമടല്‍ പായസം

ചക്കമടല്‍ പായസം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകള്‍;-

ചക്കമടല്‍- അരക്കിലോഗ്രാം

ചക്കക്കുരു- 100 ഗ്രാം

ശര്‍ക്കര- 400 ഗ്രാം

തേങ്ങ- ഒരെണ്ണം

നെയ്യ്- 100 ഗ്രാം

ഏലയ്ക്ക- 3 എണ്ണം

ചുക്ക്- ഒരു കഷ്ണം

പഞ്ചസാര- 2 സ്പൂണ്‍

എള്ള് കഴുകി വറുത്തത്- അര സ്പൂണ്‍

അണ്ടിപ്പരിപ്പ്, കിസ്മിസ്-ആവശ്യത്തിന്

ഉപ്പ്- ഒരു നുള്ള്

തയാറാക്കുന്ന വിധം;-

ചക്ക മടല്‍ തൊലിയും ചകിണിയും കളഞ്ഞ് കഴുകി വൃത്തിയാക്കിയത് ചെറു കഷ്ണങ്ങളാക്കി കഴുകിയെടുക്കുക. ഇതിന്റെ കൂടെ വൃത്തിയാക്കിയ ചക്കക്കുരുവും, പഞ്ചസാരയും ഉപ്പും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് കുക്കറില്‍ അഞ്ചു മിനിറ്റ് വേവിക്കുക. തണുത്ത ശേഷം ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. തേങ്ങ ഒന്നും, രണ്ടും, മൂന്നും പാല്‍ പിഴിഞ്ഞ് വയ്ക്കുക. ശര്‍ക്കര ഉരുക്കി അരിച്ചു വയ്ക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ നെയ്യ് പകുതി ഒഴിച്ച് അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കി വരട്ടുക. തേങ്ങയുടെ മൂന്നാം പാല്‍ കുറേശ്ശെ ഒഴിച്ച് ഇളക്കുക. കുറുകി വരുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. രണ്ടാംപാല്‍ കുറേശ്ശെ ചേര്‍ത്ത് കൊടുക്കുക. വീണ്ടും കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. പായസ പരുവം ആകുമ്പോള്‍ ഏലയ്ക്ക, ചുക്ക് എന്നിവ പൊടിച്ചതും, എള്ള് വറുത്തതും ചേര്‍ക്കുക. ശേഷം നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് വാങ്ങിവെക്കുക. രുചികരമായ ചക്കമടല്‍ പായസം തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *