28 July, 2020
പാര്‍സ്ലി പൊട്ടറ്റോ വെഡ്ജസ്

ചേരുവകള്‍;-
ഉരുളക്കിഴങ്ങ്- ആറെണ്ണം
ബട്ടര്‍ മില്‍ക്ക്- അര കപ്പ്
മൈദ- മുക്കാല്‍ കപ്പ്
പാര്‍സ്ലി- അല്പം
മസാലയ്ക്ക് ആവശ്യമായത്
പാര്‍സ്ലി, റോസ്മേരി- ഒരു ടീസ്പൂണ്‍ വീതം
ബേസില്‍ ലീവ്സ്, ഒറിഗാനോ- ഒരു ടീസ്പൂണ്‍ വീതം
വറ്റല്‍മുളക് ചതച്ചത്- രണ്ട് ടീസ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍
പഞ്ചസാര- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
മസാലയ്ക്കുള്ള ചേരുവകള്‍ മിക്സിയില്‍ ചെറുതായൊന്ന് അടിക്കുക. ബട്ടര്‍മില്‍ക്കും മൈദയും രണ്ട് ബൗളില്‍ എടുക്കുക. പകുതി മസാല ബട്ടര്‍ മില്‍ക്കിലും ബാക്കി മസാല മൈദയിലും ചേര്‍ക്കണം. മുറിച്ച ഉരുളക്കിഴങ്ങ് ആദ്യം ബട്ടര്മില്ക്കിലും പിന്നെ മൈദയിലും മുക്കി മാറ്റിവെക്കുക. എന്നിട്ട് ചൂടായ എണ്ണയില്‍ വറുത്തുകോരുക. പാര്‍സ്ലിയും എണ്ണയിലിട്ട് വഴറ്റിയശേഷം കിച്ചണ്‍ ടിഷ്യൂവില്‍ നിരത്തുക. ഉരുളക്കിഴങ്ങ് വെഡ്ജസ് പാര്‍സ്ലി വറുത്തത് ഉപയോഗിച്ച് അലങ്കരിക്കാം.