29 July, 2020
ചക്കപ്പഴം ഐസ്ക്രീം

ചേരുവകള്‍;-
മധുരമുള്ള ചക്കപ്പഴം- 250 ഗ്രാം
പഞ്ചസാര- 100ഗ്രാം
പൊടിച്ച പഞ്ചസാര- 50 ഗ്രാം
വിപ്പിംഗ് ക്രീം- 250 മില്ലി
കട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി
തയ്യാറാക്കുന്ന വിധം;-
ചക്ക കുരുനീക്കി ചെറുതായരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. തണുത്ത ശേഷം മിക്സിയിലടിച്ച് മൂടി വയ്ക്കാം. ഇനി വിപ്പിംഗ് ക്രീമും തേങ്ങാപ്പാലും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് അടിച്ച് എടുക്കാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചക്കമിശ്രിതം ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇത് പാത്രത്തിലാക്കി ഫ്രീസറില്‍ വയ്ക്കാം. കട്ടിയായാല്‍ വീണ്ടും പുറത്തെടുത്ത് മിക്സിയിലടിച്ച് വീണ്ടും ഫ്രീസറില്‍ വയ്ക്കാം.