29 July, 2020
വെജ് മോമോസ്

ചേരുവകൾ;-
മാവിനുള്ള ചേരുവകള്‍
മൈദ- അരകപ്പ്
പാചകഎണ്ണ- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
സ്റ്റഫിങ്ങിന്;-
ചെറുതായരിഞ്ഞ
കാബേജ്- മൂന്ന് കപ്പ്
ചെറുതായരിഞ്ഞ കാരറ്റ്- രണ്ടരകപ്പ്
ചെറുതായരിഞ്ഞ
കാപ്സിക്കം- അരകപ്പ്
ചെറുതായരിഞ്ഞ ഉള്ളി-അരകപ്പ്
ചുരണ്ടിയ ഇഞ്ചി- ഒരു ടീസ്പൂണ്‍
വിനാഗിരി- ഒരു ടീസ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
പാചക എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം;-
മാവിനുള്ള ചേരുവകള്‍ ഒന്നിച്ചുചേര്‍ത്ത് കുഴയ്ക്കുക. ഇത് നനഞ്ഞ ഒരു തുണിയിലാക്കി മാറ്റിവയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കഷണങ്ങളാക്കിയ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഒരുമിനിറ്റ് ഇളക്കുക. ഇതിലേക്ക് നുറുക്കിവെച്ച പച്ചക്കറിയും ഉപ്പും കുരുമുളകും വിനാഗിരിയും ചേര്‍ത്ത് നിറംമാറുന്നതുവരെ വറക്കുക. ഇത് മാറ്റിവയ്ക്കുക. മാവില്‍ അല്പം മൈദ വിതറി വട്ടത്തില്‍ പരത്തുക. നടുക്ക് സ്റ്റഫിങ് നിറച്ചശേഷം അരികുകള്‍ ഭംഗിയായി മടക്കി യോജിപ്പിക്കുക. മുഴുവന്‍ മാവ് ഉപയോഗിച്ചും മോമോസ് തയ്യാറാക്കുക. അവ സ്റ്റീംപ്ലേറ്റില് വെച്ച് 20 മിനിറ്റ് വേവിക്കാം. പുറത്തെടുത്തശേഷം സോസിനൊപ്പം കഴിക്കാം.