29 July, 2020
മിന്റും ചോക്ലേറ്റും ചേര്‍ന്ന ഐസ്ക്രീം

ചേരുവകള്‍;-
വിപ്പിംഗ് ക്രീം- രണ്ട് കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – 400 മില്ലി
പുതിനയില അരിഞ്ഞത്- രണ്ട് വലിയ കെട്ട്
ഡാര്‍ക്ക് ചോക്ലേറ്റ് കഷണങ്ങളാക്കിയത്- ഒരു കപ്പ്
ഗ്രീന്‍ ഫുഡ് കളര്‍- ആവശ്യമെങ്കില്‍ അല്പം
തയ്യാറാക്കുന്ന വിധം;-
കണ്ടന്‍സ്ഡ് മില്‍ക് തണുപ്പിക്കുക. വിപ്പിംങ് ക്രീം നന്നായി സ്റ്റിഫാകുന്നതുവരെ അടിച്ചെടുക്കുക. ഇതിലേയ്ക്ക് തണുപ്പിച്ച കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്ത് അടിച്ച് ഐസ്ക്രീം ബേസ് ഉണ്ടാക്കാം.
ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക. ഇനി പുതിനയിലയും ഡാര്‍ക്ക് ചോക്ലേറ്റും ചേര്‍ത്തിളക്കി ഫ്രീസ് ചെയ്യുന്ന പാത്രത്തിലൊഴിച്ച് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഫ്രീസ് ചെയ്യാം. ഇത് സെമി സെറ്റാകുമ്പോള്‍ എടുത്ത് ഉടച്ച് മിക്സിയിലടിച്ച ശേഷം മൂടി വീണ്ടും ഫ്രീസറില്‍ വയ്ക്കാം.