"> ടർമറിക് മിൽക്ക് | Malayali Kitchen
HomeFood Talk ടർമറിക് മിൽക്ക്

ടർമറിക് മിൽക്ക്

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

പാൽ – ഒരു കപ്പ്

കറുവപ്പട്ട പൊടിച്ചത് – കാൽ ടീസ്പൂൺ

ചുക്ക് പൊടി – അല്പം

കുരുമുളക് പൊടി – കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

ശർക്കര – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം;-

പാനിൽ പാൽ ഒഴിച്ച് ചൂടാക്കുക അതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. അതിന് ശേഷം കറുവപ്പട്ട പൊടിച്ചതും ചുക്കും കുരുമുളക് പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാൽ നന്നായി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ഗ്ലാസ്സിലേക്ക് ഒഴിക്കുക . അതിന് ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര കൂടി ചേർത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *