31 July, 2020
കാരറ്റ് പായസം

ചേരുവകൾ;-
പാൽ – അരലിറ്റർ
കാരറ്റ് – 1/2 കപ്പ് ചെറുതായി അരിഞ്ഞത്
കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
കസ്റ്റഡ് പൗഡർ – 2 ടേബിൾസ്പൂൺ
ബദാം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
തയാറാക്കുന്ന വിധം;-
ഒരു പാത്രത്തിൽ അരലിറ്റർ പാൽ തിളപ്പിക്കുക ഇതിലേക്ക് അരിഞ്ഞ കാരറ്റ് ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ കസ്റ്റഡ് പൗഡർ ഇട്ട് കുറച്ച് പാൽ ചേർത്ത് കട്ടയില്ലാതെ കലക്കി തിളപ്പിച്ച പാലിലേക്ക് ചേർത്ത് ഇളക്കികൊണ്ടിരിക്കുക, കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത്, ബദാം അരിഞ്ഞത് ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ കാരറ്റ് കസ്റ്റഡ് പായസം റെഡി, ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.