31 July, 2020
മിച്ചം വന്ന ചോറ് കൊണ്ട് ഉഗ്രൻ വറ്റൽ ഉണ്ടാകാം

ചേരുവകൾ;-
ചോറ് – 1 കപ്പ്
ഉണക്കമുളക് – 3 എണ്ണം
ജീരകം – 2 ടീസ്പൂൺ
സവാള – 1
പച്ചമുളക് – 1
കറിവേപ്പില
ഉപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം;-
മിച്ചം വന്ന ചോറ് രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെ വെള്ളം കളഞ്ഞ് ഇത് ഉണക്കമുളകും ജീരകവും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ച് എടുക്കാം.
ഒരു പാത്രത്തിലക്ക് അരച്ചെടുത്ത ചോറും സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിച്ച് എടുക്കാം.
ചെറിയ ചെറിയ ഉരുളകളാക്കി ഒരു ഓയിൽ പേപ്പർ അല്ലെങ്കിൽ തുണിയിൽ ഇത് നിരത്തി വയ്ക്കാം. ഇത് മൂന്ന് ദിവസം വെയിൽ കൊള്ളിച്ച് നന്നായി ഉണക്കി എടുക്കണം. നന്നായി ഉണങ്ങിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിക്കാം. ആവശ്യത്തിന് എണ്ണയിൽ വറുത്തെടുത്ത് ഉപയോഗിക്കാം. ചോറിനൊപ്പം കൂട്ടാൻ ഉഗ്രൻ വറ്റൽ രുചിയാണ്.