2 August, 2020
തക്കാളി പുലാവ് മസാല

ചേരുവകൾ;-
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1 ടീ സ്പൂൺ വീതം
മല്ലി, പുതിയിന ഇലകൾ – ആവശ്യത്തിന്
സവാള -1 എണ്ണം പകുതി മുറിച്ചത്
പച്ച മുളക്, വറ്റൽ മുളക് – 3 എണ്ണം വീതം
വെള്ളം – 2 ടേബിൾ സ്പൂൺ
ഇവ മിക്സിയിൽ അരച്ചെടുത്തു പേസ്റ്റാക്കുക
നെയ്യ് – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക – 3 എണ്ണം
പട്ട – 1 കഷ്ണം
ഗ്രാമ്പു – 4 എണ്ണം
തക്കോലം -1 കഷ്ണം
വഴനയില -1 എണ്ണം
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി – ആവശ്യത്തിന്
പ്രഷർ കുക്കർ സ്റ്റൗവിൽ വെച്ച് നെയ്യ് തിളപ്പിച്ച് ഏലയ്ക്ക, പട്ട, ഗ്രാമ്പു, തക്കോലം, വഴനയില, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തെടുക്കുക.
മല്ലിപ്പൊടി -2 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി -1/4 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി -1 ടീ സ്പൂൺ
മുളക് പൊടി -1/2 ടീ സ്പൂൺ
ഉപ്പ് -1 1/4 ടീസ്പൂൺ
തക്കാളി -4 എണ്ണം (കഷ്ണങ്ങളാക്കിയത് )
ജീരക ശാല അരി( 2 മണിക്കൂർ കുതിർത്തെടുത്തത് ) -1 1/2 കപ്പ്
തയാറാക്കുന്ന വിധം;-
കുക്കറിൽ വറുത്തു വെച്ച ചേരുവയിലേക്ക് മല്ലി, മുളക് പൊടികളും ഉപ്പും ചേർത്തിളക്കുക.അതിലേക്കു ആദ്യം അരച്ച് വെച്ച പേസ്റ്റും ചേർത്തിളക്കുക. നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്ത് വഴറ്റുക. നന്നായി വെന്ത ഈ മസാല ചേരുവയിലേക്കു ജീരക ശാല അരി കൂടി ചേർത്തിളക്കുക. നന്നായി ഇളക്കിയ ശേഷം 2 1/2 കപ്പ് വെള്ളം ചേർത്ത്, മല്ലിയിലയും പുതീനയിലയും ആവശ്യത്തിന് വിതറി ഒരു വിസിൽ വരും വരെ പാകം ചെയ്യുക. കുക്കർ തണുത്ത ശേഷം മൂടി തുറന്നു വിളമ്പാം.