"> നേന്ത്രക്കായയുടെ തൊലി കൊണ്ട് തോരൻ | Malayali Kitchen
HomeFood Talk നേന്ത്രക്കായയുടെ തൊലി കൊണ്ട് തോരൻ

നേന്ത്രക്കായയുടെ തൊലി കൊണ്ട് തോരൻ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

കായ തൊലി /വാഴയ്ാക്കാ തൊലി – 2 നേന്ത്രക്കായയുടെ

ചെറുപയർ – 1/4 കപ്പ്

നാളികേരം – 1 കപ്പ്

പച്ചമുളക് – 2 എണ്ണം

ചെറിയ ഉള്ളി – 5 എണ്ണം

കടുക് – 1/4 ടേബിൾ സ്പൂൺ

ഉഴുന്ന് – 1/2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടേബിൾ സ്പൂൺ

വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

കറിവേപ്പില

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം :-

ചെറുപയർ രണ്ടു മണിക്കൂർ കുതർത്ത് വച്ചതിനുശേഷം നന്നായി കഴുകി ഉപ്പും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് കുക്കറിൽ വേവിച്ച് എടുക്കുക. ഒരു പാടു വെന്തു പോകരുത്.

കായയുടെ തൊലി ചെറുതാക്കി അരിഞ്ഞ് കുറച്ച് വെള്ളവും ഒഴിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ഇട്ട് ഒരു 10 മിനിറ്റ് വയ്ക്കുക.

നാളികേരം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചതച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ പൊട്ടിക്കുക. അതിലേക്ക് നേന്ത്രക്കായ തൊലി വെള്ളം ഇല്ലാതെ ഇട്ടു കൊടുക്കുക. നന്നായി ഇളക്കുക. അതിലേക്കു ചെറുപയർ വേവിച്ചത് വെള്ളത്തോടെ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. അടച്ചു വച്ച് വേവിക്കുക. അതിനുശേഷം ചതച്ച നാളികേരം ഇട്ട് ചെറിയ തീയിൽ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ഒഴിച്ച് ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *