"> തക്കാളി മുരിങ്ങക്കായ കറി | Malayali Kitchen
HomeFood Talk തക്കാളി മുരിങ്ങക്കായ കറി

തക്കാളി മുരിങ്ങക്കായ കറി

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകൾ;-

സ്റ്റെപ് 1- വേവിക്കാൻ

മുരിങ്ങക്കായ – 2- നീളത്തിൽ മുറിച്ചത്

നല്ല പുളിയുള്ള തക്കാളി – 2 ( ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 2 (നെടുകെ കീറിയത്)

ചെറിയ ഉള്ളി – 12 ( ചെറുതായി അരിഞ്ഞത്)

വെള്ളം – 1 ½ കപ്പ്

ഉപ്പ് – ആവശ്യത്തിന്

സ്റ്റെപ് 2 – അരപ്പിന്

തേങ്ങ – 1 കപ്പ്

ചെറിയ ഉള്ളി – 4എണ്ണം

വെളുത്തുള്ളി – 1 അല്ലി

ജീരകം –1/2 ടീസ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

വെള്ളം –½ കപ്പ്

സ്റ്റെപ് 3 – കടുക് താളിക്കാൻ

കടുക് -1

ചെറിയ ഉള്ളി -4

കറിവേപ്പില – ആവശ്യത്തിന്

എണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം;-

മുരിങ്ങക്കായും തക്കാളിയും ചെറിയുള്ളിയും ഒരുമിച്ച് അൽപ്പം ഉപ്പും 1 ½ കപ്പ് വെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക.
മുരിങ്ങക്കായ വേവാൻ 5 -10 മിനിറ്റ് വേണ്ടി വരും.
മുരിങ്ങക്കായ വെന്ത് ഉടഞ്ഞു പോകരുത്, തക്കാളി നന്നായി വെന്തു ഉടയണം.
വെന്ത് കഴിയുമ്പോൾ അരപ്പ് ചേർക്കുക.
തേങ്ങയുടെ പച്ച ടേസ്റ്റ് മാറിയാൽ തീ ഓഫാക്കുക.
എന്നിട്ട് കടുക് വറുത്ത് ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *